Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Winds

കാഞ്ഞങ്ങാട് സ്‌കൂളിന്‍റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി

കാസർഗോഡ്: കാഞ്ഞങ്ങാട് സൗത്ത് ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്‍റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. എട്ട് ക്ലാസ് റൂമുകൾക്ക് മുകളിലുള്ള റൂഫിംഗ് ഷീറ്റാണ് കാറ്റിൽ പറന്നു പോയത്.

ഷീറ്റുകൾ തൊട്ടടുത്ത പറമ്പിലാണ് വീണത്. ഇന്ന് രാത്രി എട്ടോടെയാണ് സംഭവം നടന്നത്. വ്യാപകമായ നാശം സംഭവിച്ചതിനാൽ സ്കൂളിന് അവധി പ്രഖ്യാപിച്ചു.

അതേസമയം കാസര്‍ഗോഡ് മടക്കരയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം നീലേശ്വരം അഴിത്തല പുലിമുട്ടില്‍ തട്ടി തകര്‍ന്നു. വള്ളത്തിലുണ്ടായിരുന്ന ഒഡീഷ സ്വദേശികളായ അഞ്ച് തൊഴിലാളികള്‍ രക്ഷപ്പെട്ടു. വള്ളം തകര്‍ന്ന് എന്‍ജിനും വലയും ഉള്‍പ്പടെ നഷ്ടപ്പെട്ടു.

Latest News

Corehub Up